അയിലൂരിൽ ക്ഷേ​ത്ര​ഭ​ണ്ഡാ​രം കു​ത്തി​തു​റ​ന്നു മോ​ഷ​ണം
Wednesday, June 26, 2019 11:04 PM IST
നെന്മാ​റ: അ​യി​ലൂ​ർ ത​ല​വെ​ട്ടാം​പാ​റ നെ​ല്ലി​ക്കാ​ട്ടു​പ​റ​ന്പ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം. ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്നും 3000 മു​ത​ൽ 5000 രൂ​പ​വ​രെ മോ​ഷ​ണം പോ​യ​താ​യി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പൂ​ട്ടി​യ
ഭ​ണ്ഡാ​രം അ​ടു​ത്ത അ​യ്യ​പ്പ​ൻ വി​ള​ക്ക് ഉ​ത്സ​വ​ത്തി​നു മാ​ത്ര​മേ തു​റ​ക്കാ​റു​ള്ളൂ. ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള മി​ല്ലി​ലെ സി​സി ടി​വി​യി​ൽ പ്ര​തി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന ഒ​രാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്.

പു​ല​ർ​ച്ചെ മൂ​ന്നി​ന് നി​ക്ക​ർ ധ​രി​ച്ച​തും മു​ഖം തു​ണി​കെ​ട്ടി മ​റ​ച്ച​തും കാ​ലു​ക​ളി​ൽ ക​റു​ത്ത സോ​ക്സ് ധ​രി​ച്ച​തു​മാ​യ ഒ​രു യു​വാ​വി​നെ ക്യാ​മ​റ​യി​ൽ കാ​ണ​പ്പെ​ട്ടു. മി​ല്ലി​നു മു​ൻ​പി​ലെ ഓ​ഫി​സ് മു​റി​യി​ലേ​ക്കു എ​ത്തി​നോ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പി​ന്നീ​ട് ക്ഷേ​ത്ര​ത്തേ​ക്കു​ള്ള പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​താ​യും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. 10 മി​നി​റ്റ് ക​ഴി​ഞ്ഞു ഇ​യാ​ൾ തി​രി​ച്ചു​പോ​കു​ന്ന ദൃ​ശ്യ​വും പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നു തൊ​ട്ടു മു​ൻ​പാ​യി 200 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​രു വീ​ട്ടി​ൽ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യും വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തോ​ടെ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​മു​ണ്ടാ​യി.

സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണംന​ട​ത്തി​യെ​ങ്കി​ലും തു​ന്പൊ​ന്നും കി​ട്ടി​യി​ല്ലെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു.