സു​ര​ക്ഷ മു​ൻ​നി​ർ​ത്തി നാ​റ്റ്പാ​ക്ക് സം​ഘം ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്ക് പ​ദ്ധ​തി​രേ​ഖ ഉടൻ സ​മ​ർ​പ്പി​ക്കും
Wednesday, June 26, 2019 11:05 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ല​നി​ല്ക്കു​ന്ന അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നാ​റ്റ്പാ​ക്ക് സം​ഘം സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യു​ള്ള പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി ഉ​ട​നേ ഒ​റ്റ​പ്പാ​ലം ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്ക് സ​മ​ർ​പ്പി​ക്കും.
സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യു​ള്ള പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പ​ദ്ധ​തി​രേ​ഖ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി കൂ​ടി​യ​ശേ​ഷം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നാ​ണ് തീ​രു​മാ​നം.
നാ​ക്ക് ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ വി.​ജി.​ശ​ശി, പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ അ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ക​യും നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ആ​യി​രു​ന്നു.
ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പ്ലാ​നും മ​റ്റ് രേ​ഖ​ക​ളും നാ​റ്റ്പാ​ക് സം​ഘ​ത്തി​ന് ന​ഗ​ര​സ​ഭ കൈ​മാ​റി​യി​ട്ടു​ണ്ട്. ബ​സു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വേ​ർ​തി​രി​ച്ചു​ള്ള വ​ഴി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.
ഇ​തോ​ടൊ​പ്പം അ​ധി​ക​സ​മ​യം സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ടാ​ത്ത ബ​സു​ക​ൾ​ക്ക് പ്ര​വേ​ശ​ന​ക​വാ​ട​ത്തി​നു അ​ടു​ത്തു​ത​ന്നെ ട്രാ​ക്ക് ന​ല്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തോ​ടൊ​പ്പം ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും പു​തി​യ സു​ര​ക്ഷാ​പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക എ​ന്നാ​ണ് വി​വ​രം.
തു​റ​സാ​യി കി​ട​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ല്ക്കു​ന്ന​താ​യി നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ പ്ലാ​നിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ൻ​റ​ർ അ​ഥ​വാ നാ​റ്റ്പാ​ക്ക് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
ഗു​രു​ത​ര​മാ​യ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ൻ​റ് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​റ്റ്പാ​ക്ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ന​ല്ല​തി​ര​ക്കു​ള്ള സ​മ​യ​ത്താ​ണ് ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ഒ​ന്നും കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ശാ​സ്ത്രീ​യ​മാ​യാ​ണ് ന​ട​ത്തി​പ്പു​ക​ളെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​മി​ത​മാ​യ വേ​ഗ​ത​യി​ലാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നും ഇ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​യി​ക്കു​മെ​ന്നും സ്ഥ​ല​ത്തെ​ത്തി​യ സം​ഘം വി​ല​യി​രു​ത്തി​യി​രു​ന്നു.
ഇ​തി​നു​പു​റ​മേ യാ​ത്ര​ക്കാ​ർ​ക്ക് പു​റ​ത്തു​ക​ട​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ വ​ഴി​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തും സം​ഘ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഒ​റ്റ​പ്പാ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും മ​രി​ക്കു​ന്ന​തും ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് വി​ദ​ഗ്ധ​സം​ഘം ബ​സ്റ്റാ​ൻ​ഡി​ലെ നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് എ​ത്തി​യ​ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ലി​യ പി​ഴ​വു​ക​ളും ന്യൂ​ന​ത​ക​ളു​മാ​ണ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ബ​ദ​ൽ സം​വി​ധാ​നം ആ​വി​ഷ്ക​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​ന്ന​ത്.