കെ​യ​ർ​ഹോം പ​ദ്ധ​തി: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 165 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി താ​മ​സ​മാ​യി
Saturday, July 13, 2019 10:53 PM IST
പാലക്കാട്: പ്ര​ള​യ​ത്തി​ൽ സ​ന്പൂ​ർ​ണ​മാ​യും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പ് മു​ഖാ​ന്ത​രം കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ൽ 165 വീ​ടു​ക​ൾ നി​ർ​മ്മി​ച്ച് താ​ക്കോ​ൽ ന​ൽ​കി. ബാ​ക്കി​യു​ള്ള 41 വീ​ടു​ക​ളി​ൽ 11 വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി താ​ക്കോ​ൽ ദാ​ന​ത്തി​നാ​യി ത​യ്യാ​റെ​ടു​ക്കു​ന്നു. 30 വീ​ടു​ക​ളു​ടെ പ​ണി പു​രോ​ഗ​മി​ക്കു​ന്നു. പ​ദ്ധ​തി പ്ര​കാ​രം ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ മൂ​ന്നും, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് 10, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ഒ​ന്ന്, ചി​റ്റൂ​ർ താ​ലൂ​ക്ക് 29 ,പ​ട്ടാ​ന്പി താ​ലൂ​ക്ക് 20 , പാ​ല​ക്കാ​ട് താ​ലൂ​ക്ക് 143 എ​ന്നി​ങ്ങ​നെ ജി​ല്ല​യി​ൽ 206 വീ​ടു​ക​ളാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​യു​ടെ വി​വ​ര​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ത​യ്യ​റാ​ക്കി​ന​ൽ​കി​യ​ത്.

ജി​ല്ലാ സ​ഹ​ക​ര​ണ വ​കു​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 13 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യ്ക്ക സ്പോ​ണ്‍​സ​ർ​മാ​രാ​യി മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ള്ള​ത്. അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ൽ 500 സ്ക്വ​യ​ർ ഫീ​റ്റി​ലാ​ണ് കെ​യ​ർ ഹോം ​വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഓ​രോ വീ​ടി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്നും 95100 രൂ​പ​യും, സ​ഹ​ക​ര​ണ വ​കു​പ്പി​ലെ 4, 04,900 രൂ​പ​യും മു​ട​ക്കി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ 54 സ​ഹ​ക​ര​ണ സം​ഘം ഇ​ൻ​സ്പെ​ക്ട​ർ​മാ​രും 95 സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ർ​മാ​രും ഉ​ൾ​പ്പെ​ടെ 157 പേ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 16 അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ , അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​ർ, എ​ന്നി​വ​രെ മേ​ൽ​നോ​ട്ട​പ​രി​ശോ​ധ​ന​യ്ക്കാ​യും നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും മ​റ്റു പ​രി​ശോ​ധ​ന​ക​ൾ​ക്ക് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും ജി​ല്ലാ​ത​ല പ​രി​ശോ​ധ​ന ടീം ​രൂ​പ​ വ​ത്ക​രി​ച്ചാ​ണ് കെ​യ​ർ​ഹോം ഭ​വ​ന​നി​ർ​മാ​ണം ജി​ല്ല​യി​ൽ അ​തി​വേ​ഗം മു​ന്നേ​റു​ന്ന​ത്.