പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Saturday, July 13, 2019 10:53 PM IST
മേ​ലാ​ർ​ക്കോ​ട്: മേ​ലാ​ർ​ക്കോ​ട് കോ​ട്ടേ​ക്കു​ളം ജം​ഗ്ഷ​നു​സ​മീ​പം ശു​ദ്ധ​ജ​ല പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി പാ​ഴാ​കു​ന്ന​താ​യി പ​രാ​തി. ഇ​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു വ​ഴി​ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ഇ​തി​നു​പു​റ​മെ റോ​ഡി​ൽ നി​റ​ഞ്ഞ വ​ൻ​കു​ഴി​ക​ൾ ഇ​രു​ച​ക്ര, കാ​ൽ​ന​ട​യാ​ത്ര​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ എ​ത്ര​യും​വേ​ഗം റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.