വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ അ​ട്ട​പ്പാ​ടി​യും ഹൈ​ടെ​ക്കി​ലേ​ക്ക്
Tuesday, July 16, 2019 12:45 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ​വും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മു​ന്നേ​റു​ന്നു.
ഓ​വ​ർ ഹെ​ഡ് ക​ന്പി​ക​ൾ​ക്ക് പ​ക​രം ഏ​രി​യ​ൽ ബ​ഞ്ച് കേ​ബി​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് വൈ​ദു​തി വി​ത​ര​ണം ചെ​യ്യും. ഇ​തോ​ടെ ക​ന്പി പൊ​ട്ടി വീ​ണു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ലൈ​ൻ ഫാ​ൾ​ട്ടു​ക​ൾ എ​ന്നി​വ കു​റ​യും.
മ​രം വീ​ണ് കേ​ബി​ൾ താ​ഴെ വീ​ണാ​ൽ പോ​ലും അ​പ​ക​ട​മോ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സ്സ​മോ ഉ​ണ്ടാ​കി​ല്ല. എ ​ബി സി ​കേ​ബി​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ ജോ​ലി കോ​ട്ട​ത്ത​റ സെ​ക്ഷ​നി​ൽ പു​തൂ​ർ ഉൗ​രി​ൽ ന​ട​ന്നു വ​രു​ന്നു. ഉൗ​രി​ലെ വീ​ടു​ക​ൾ​ക്കു മു​ക​ളി​ലു​ള്ള ലൈ​നു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​വ​ചി​ത ലൈ​നു​ക​ളി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്ന​ത്.
11 കെ.​വി ലൈ​നു​ക​ളി​ൽ ഏ​ത് ഭാ​ഗ​ത്ത് ത​ക​രാ​റു​ണ്ടാ​യെ​ന്ന് ഓ​ഫീ​സി​ലോ വീ​ട്ടി​ലോ ഇ​രു​ന്ന് മ​ന​സ്സി​ലാ​ക്കാ​വു​ന്ന ഫാ​ൾ​ട് പാ​സ്സ് ഡി​റ്റ​ക്ട​ർ. എ​ന്ന ഉ​പ​ക​ര​ണ​വും കോ​ട്ട​ത്ത​റ സെ​ക്ഷ​നി​ൽ നാ​ലി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​ത് ഘ​ടി​പ്പി​ച്ച ലൈ​നി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് സ​ന്ദേ​ശം വ​രും. ഇ​തോ​ടൊ​പ്പം ആ ​സ്ഥ​ല​ത്തെ മാ​ത്രം വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച് ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ന​ല്കാ​ൻ ക​ഴി​യും.
വ​രും വ​ർ​ഷ​ങ്ങ​ളി​ൽ അ​ട​പ്പാ​ടി​യു​ടെ വൈ​ദ്യു​തി വി​ത​ര​ണ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കി​ത് കാ​ര​ണ​മാ​കും.