കുളപ്പാടം എൽപി സ്കൂളിൽ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, July 17, 2019 12:24 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​ള​പ്പാ​ടം എ​എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം എം​എ​ൽ​എ. എ​ൻ.​ഷം​സു​ദീ​ൻ നി​ർ​വ​ഹി​ച്ചു. സൗ​ജ​ന്യ യൂ​ണി​ഫോം വി​ത​ര​ണം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഒ.​ജി.​അ​നി​ൽ​കു​മാ​റും സ്കൂ​ളി​ലേ​ക്ക് സം​ഭാ​വ​ന ന​ല്കി​യ ഭ​ക്ഷ​ണ​പാ​ത്ര​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഐ​ഡി​യ​ൽ ക്ര​ന്പ് റ​ബ​ർ ഫാ​ക്ട​റി പ്ര​തി​നി​ധി സി.​ര​വി​ച​ന്ദ്ര​നും നി​ർ​വ​ഹി​ച്ചു.
എ​ൻ. ദ​യാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ൻ.​ആ​ർ.​സു​രേ​ഷ്, എ​ൻ.​മ​ണി​ക​ണ്ഠ​ൻ, സി.​കൃ​ഷ്ണ​കു​മാ​ർ, സി.​സ​ന്തോ​ഷ്, അ​സീ​സ് ഭീ​മ​നാ​ട്, ടി.​ക​ന​ക​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി.​സു​രേ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും കെ.​സി.​പ്രി​യ ന​ന്ദി​യും പ​റ​ഞ്ഞു.