വാ​ഹ​ന മോ​ഷ​ണം: പ്ര​തി​ക്ക് ആ​റു​മാ​സം ത​ട​വും പി​ഴ​യും
Wednesday, July 17, 2019 12:25 AM IST
പാലക്കാട്: ജി​ല്ലാ ആ​ശു​പ​ത്രി പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ട മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ്ടി​ച്ച​തി​ന് ചി​റ്റൂ​ർ കേ​നാ​ത്ത് പ​റ​ന്പി​ൽ സ്വ​ദേ​ശി നി​ധീ​ഷി​ന് ആ​റു​മാ​സം ക​ഠി​ന​ത​ട​വും 9000 രൂ​പ പി​ഴ​വും ശി​ക്ഷ വി​ധി​ച്ചു. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ഒ​രു​മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് അ​ര​വി​ന്ദ് ബി. ​എ​ട​ക്കോ​ടി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.
2015 ഫെ​ബ്രു​വ​രി 11 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭാ​ര്യ​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഒ​തു​ങ്ങോ​ട് സ്വ​ദേ​ശി ടി.​വി. അ​ബ്ദു​ൾ നാ​സ​റി​ന്‍റെ മോ​ട്ടോ​ർ സൈ​ക്കി​ളാ​ണ് മോ​ഷ​ണം പോ​യ​ത്. വാ​ഹ​ന മെ​ക്കാ​നി​ക്ക് കൂ​ടി​യാ​യ പ്ര​തി നി​ധീ​ഷ് മോ​ഷ്ടി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ സ്പെ​യ​ർ പാ​ർ​ട്ടു​ക​ൾ വി​ൽ​ക്കാ​നാ​യി പോ​കു​ന്പോ​ൾ ടൗ​ണ്‍ നോ​ർ​ത്ത് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ച​ന്ദ്ര​നും സം​ഘ​വും കു​ന്ന​ത്തൂ​ർ​മേ​ടി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യി​ൽ നി​ന്നും ഈ​ടാ​ക്കി​യ പി​ഴ​യും വാ​ഹ​ന സ്പെ​യ​ർ പാ​ർ​ട്ടു​ക​ളും ഉ​ട​മ​സ്ഥ​ന് ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി.
ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​പ്രേം​നാ​ഥ് ഹാ​ജ​രാ​യി.