യു​ഡി​എ​ഫ് ക​രി​ന്പ പ​ഞ്ചാ​യ​ത്ത് ധ​ർ​ണ​യും മാ​ർ​ച്ചും ഇ​ന്ന്
Wednesday, July 17, 2019 12:25 AM IST
ക​ല്ല​ടി​ക്കോ​ട്: പ്ര​ള​യ​ദു​രി​താ​ശ്വാ​സം ന​ല്കു​ക, പ​ഞ്ച​യ​ത്ത് പ​ദ്ധ​തി​ക​ൾ ഉ​ട​നേ പൂ​ർ​ത്തി​യാ​ക്കു​ക, അ​ഴി​മ​തി ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ഇ​ന്നു യു​ഡി​എ​ഫ് ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
രാ​വി​ലെ 10.30ന് ​ക​രി​ന്പ പ​ള്ളി​പ്പ​ടി​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്പി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്നാ​ണ് ധ​ർ​ണ.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​കെ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
യു​ഡി​എ​ഫ് ക​രി​ന്പ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ യു​ഡി​എ​ഫ് കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം, ക​ണ്‍​വീ​ന​ർ മു​സ്ത​ഫ, എം.​എ​സ്.​നാ​സ​ർ, സി.​കെ.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, യൂ​സ​ഫ് പാ​ല​യ്ക്ക​ൽ, മാ​ത്യു ക​ല്ല​ടി​ക്കോ​ട്, അ​ലി​മു​ത്ത്, ഹ​രി​ദാ​സ്, രാ​ജി പ​ഴ​യ​ക​ളം, അ​നൂ​പ്, അ​ല​ക്സ് മാ​മ​ൻ, പി.​എം.​കു​രു​വി​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ക​രി​ഓ​യി​ൽ ഒ​ഴി​ച്ചു

അ​ല​ന​ല്ലൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്തെ മൈ​ത്രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​രി​ഓ​യി​ൽ ഒ​ഴി​ച്ചു.
മാ​രി​യ​മ്മ​ൻ കോ​വി​ലി​നു സ​മീ​പ​ത്താ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ർ​ഡി​ലാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.
ഇ​തി​നു​മു​ന്പ് ഓ​ഫീ​സി​ന്‍റെ പൂ​ട്ടി​ന​ക​ത്ത് പ​ശ ഒ​ഴി​ച്ചു കേ​ടാ​ക്കി​യി​രു​ന്നു. നാ​ട്ടു​ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.