ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന; അ​റ​സ്റ്റ് ഉ​ട​നേ
Wednesday, July 17, 2019 12:25 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന. കേ​സ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​സ്റ്റ് ഉ​ട​നേ​യു​ണ്ടാ​കും. ക​ള​വു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൗ​ണ്‍​സി​ല​ർ​മാ​രി​ൽ ചി​ല​രെ ചോ​ദ്യം​ചെ​യ്യു​ക​യും ശാ​സ്ത്രീ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്.ഭ​ര​ണ​പ​ക്ഷ​ത്ത് സു​പ്ര​ധാ​ന പ​ദ​വി​യി​ലി​രി​ക്കു​ന്ന​യാ​ളി​ലേ​ക്കാ​ണ് അ​ന്വേ​ഷ​ണം എ​ത്തി​നി​ല്ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഇ​തു​വ​രെ​യാ​യി ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ. 1.18 ല​ക്ഷം രൂ​പ​യാ​ണ് മോ​ഷ​ണം പോ​യ​ത്.
ക​ഴി​ഞ്ഞ​മാ​സം 20നാ​ണ് ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യു​ടെ ഓ​ഫീ​സ് അ​ല​മാ​ര​യി​ലെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 38,000 രൂ​പ മോ​ഷ​ണം​പോ​യ​ത്.
സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യാ​യ ടി.​ല​ത​യു​ടെ പ​ണ​മാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. ഇ​വ​ർ ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ര​പ​രാ​ധി​യാ​യ ഒ​രാ​ളി​ലേ​ക്ക് കു​റ്റം ചാ​ർ​ത്തി കേ​സ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​നും ശ്ര​മം ന​ട​ന്നി​രു​ന്നു.
എ​ന്നാ​ൽ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ന​ഗ​ര​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഇ​തി​നി​ടെ ചി​ല കൗ​ണ്‍​സി​ല​ർ​മാ​രു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും അ​ഞ്ചു​മ​ണി​ക്കൂ​ർ ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​നി​ടെ കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ് ഉ​ണ്ടാ​വു​ക​യും ക​ള്ള​ൻ ക​പ്പ​ലി​ൽ ത​ന്നെ​യാ​ണെ​ന്ന എ​ന്ന തി​രി​ച്ച​റി​വ് ഭ​ര​ണ​പ​ക്ഷ​ത്തി​ന് ഉ​ണ്ടാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന് പ്ര​തി​പ​ക്ഷ​ത്തെ ചി​ല​രു​ടെ സ​ഹാ​യ​വും ഉ​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്നു.
പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​നും ശ​ക്ത​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​ണ്ടെ​ങ്കി​ലും പ​രാ​തി​ക്കാ​രി ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ഒ​രു​മി​ച്ച് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്താ​നി​രു​ന്ന മാ​ർ​ച്ച് ഉ​പേ​ക്ഷി​ച്ച​തി​നെ​തി​രെ വ്യാ​പ​ക​മാ​യി വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
മോ​ഷ്ടാ​വി​നെ ര​ക്ഷി​ക്കാ​ൻ ഭ​ര​ണ​പ്ര​തി​പ​ക്ഷ രം​ഗ​ത്തു​ള്ള​വ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​ക്ഷേ​പം. നേ​ര​ത്തെ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ത​ല​യി​ൽ മു​ണ്ടി​ട്ട് വ​ൻ​പ്ര​തി​ഷേ​ധം ന​ട​ത്തി​യ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രാ​ണ് ഇ​തി​നെ​തി​രെ ഇ​പ്പോ​ൾ ഒ​ര​ക്ഷ​രം ഉ​രി​യാ​ടാ​ത്ത​ത്.
അ​തേ​സ​മ​യം അ​ര​ഡ​സ​നി​ല​ധി​കം ത​വ​ണ ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ൽ വ​ച്ച് പ​ല​രു​ടെ​യും വി​ല​കൂ​ടി​യ വ​സ്തു​ക്ക​ളും പ​ണ​വും മോ​ഷ​ണം പോ​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.