തൃ​പ്പ​ന്നൂ​ർ എ​യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ​പ​ദ്ധ​തി
Thursday, July 18, 2019 11:40 PM IST
വ​ട​ക്ക​ഞ്ചേ​രി: കു​ട്ടി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്താ​ൻ ല​ക്ഷ്യം​വ​ച്ച് മ​ല​യാ​ള പ​ത്ര​ത​റ​വാ​ട്ടി​ലെ മു​ത്ത​ശി​പ​ത്ര​മാ​യ ദീ​പി​ക ദി​ന​പ​ത്രം സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ന​മ്മു​ടെ ഭാ​ഷാ​പ​ദ്ധ​തി തൃ​പ്പ​ന്നൂ​ർ എ​യു​പി സ്കൂ​ളി​ൽ തു​ട​ങ്ങി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ള​വം​പാ​ടം മാ​തൃ​കാ റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു, സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ ശ്രീ​ഷ, അ​ബി​റാം എ​ന്നി​വ​ർ​ക്ക് ദീ​പി​ക പ​ത്ര​ത്തി​ന്‍റെ കോ​പ്പി ന​ല്കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​യ​ന​യെ അ​വ​ഗ​ണി​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സം ഭാ​വി​ജീ​വി​ത​ത്തി​ൽ അ​പാ​ക​ത ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ ല​ഭി​ക്കു​ന്ന ന​ല്ല പു​സ്ത​ക​ങ്ങ​ളും ദി​ന​പ​ത്ര​ങ്ങ​ളും വാ​യി​ക്കു​ന്ന ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്ന് പി.​വി.​ബാ​ബു പ​റ​ഞ്ഞു.

പ്ര​ധാ​നാ​ധ്യാ​പി​ക വ​സ​ന്ത​കു​മാ​രി ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യാ മാ​നേ​ജ​ർ ബെ​ന്നി ജോ​സ​ഫ് മ​റ്റ​പ്പ​ള്ളി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

അ​ധ്യാ​പ​ക​രാ​യ ബി​ജു ഏ​ബ്ര​ഹാം സ്വാ​ഗ​ത​വും ജോ​ബി ജോ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.
മ​റ്റ് അ​ധ്യാ​പ​ക​രാ​യ പ്ര​സീ​ത, ര​ജ​നി, റ​ഹ്്മാ​ബി, ശാ​ന്തി, പ്രി​ൻ​സ്, സ​മീ​ന എ​ന്നി​വ​ർ പരി പാടികൾക്ക് നേ​തൃ​ത്വം ന​ല്കി.

ഇ​ന്ത്യ​ൻ റ​ബ​ർ​ബോ​ർ​ഡി​ന്‍റെ സു​വ​ർ​ണ​സം​ഘം അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള എ​ള​വ​ന്പാ​ടം മാ​തൃ​കാ റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​മാ​ണ് സ്കൂ​ളി​ലേ​ക്കു​ള്ള പ​ത്ര​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തി​ട്ടു​ള്ള​ത്.