ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, July 18, 2019 11:41 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ണി​തു​ട​ങ്ങി​യ പ​യ്യ​നെ​ടം-​മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് കോ​ള​ജ് റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി.​സ​ജീ​വ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സി.​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഉ​റ​പ്പു​ന​ല്കി.
ക​ലു​ങ്കു​ക​ളു​ടെ അ​രി​കു​ഭി​ത്തി വീ​തി​കൂ​ട്ടു​ക, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ക, റോ​ഡി​ലു​ള്ള മ​ണ്ണു​നീ​ക്കം ചെ​യ്യു​ക, അ​ഴു​ക്കു​ചാ​ൽ ഭി​ത്തി ക​ഴി​ച്ചു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ർ​വേ​ക്ക​ല്ല് സ്ഥാ​പി​ക്കു​ക, കോ​ണ്‍​ക്രീ​റ്റി​ൽ ക​ന്പി കു​റ​വാ​യ സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പു​നഃ​സ്ഥാ​പി​ക്കു​ക, മു​ഴു​വ​ൻ സ​മ​യ​വും ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ഇ​വ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ അ​റി​യി​ച്ചു.