സെ​മി​നാ​ർ 31ന്
Friday, July 19, 2019 11:56 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തൊ​ഴി​ൽ തേ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​തി​നും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​ന്ന​തി​നു​മാ​യി കോ​ട്ടോ​പ്പാ​ടം ആ​സ്ഥാ​ന​മാ​യു​ള്ള ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​സി​സ്റ്റ​ൻ​സ് ടീം ​ഫോ​ർ എം​പ​വ​റിം​ഗ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 31ന് ​കോ​ട്ടോ​പ്പാ​ടം കെഎഎ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൗ​ജ​ന്യ പി​എ​സ്‌സി സെ​മി​നാ​ർ ന​ട​ത്തും.
രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ അ​ന്പ​തി​ല​ധി​കം പി​എ​സ്‌സി ലി​സ്റ്റു​ക​ളി​ൽ ഉ​യ​ർ​ന്ന റാ​ങ്കു​ക​ൾ നേ​ടി ശ്ര​ദ്ധേ​യ​നാ​യ മ​ൻ​സൂ​റ​ലി കാ​പ്പു​ങ്ങ​ൽ ക്ലാ​സെ​ടു​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 200 പേ​ർ​ക്കാ​ണ് സെ​മി​നാ​റി​ൽ പ്ര​വേ​ശ​നം. കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 9895 104 555, 8075 522 303 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.