ഞാ​റ്റു​വേ​ല ച​ന്ത
Saturday, July 20, 2019 10:54 PM IST
ശ്രീകൃഷ്ണ​പു​രം: വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യി കു​ള​ക്കാ​ട് ഞാ​റ്റു​വേ​ല ച​ന്ത സം​ഘ​ടി​പ്പി​ച്ചു.​അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള തെ​ങ്ങ്, ക​വു​ങ്ങ്, മാ​വ്, കൊ​ടം​പു​ളി എ​ന്നി​ങ്ങ​നെ​യു​ള്ള ഫ​ല​വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ.​ന​ന്ദി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​ശ​ശി​ധ​ര​ൻ, എം.​സി.​രു​ഗ്മി​ണി, കെ.​രാ​മ​ൻ​കു​ട്ടി മാ​സ്റ്റ​ർ, കൃ​ഷി ഓ​ഫീ​സ​ർ ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.