രൂപത യൂ​ത്ത് അ​സം​ബ്ലി സ​മാ​പി​ച്ചു
Saturday, July 20, 2019 10:55 PM IST
പാ​ല​ക്കാ​ട്: രൂ​പ​ത​യു​ടെ പ്ര​ഥ​മ യൂ​ത്ത് അ​സം​ബ്ലി മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ സ​മാ​പി​ച്ചു. രൂ​പ​ത​യി​ലെ വൈ​ദീ​ക​രും സ​ന്യ​സ്ത​രും വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും, യു​വ​ജ​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

റ​വ. ഡോ. ​മാ​ത്യു ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, റ​വ.​ഡോ. ബോ​വ​സ് മാ​ത്യു, അ​ഡ്വ. ടോ​ണി ആ​ന്‍റ​ണി, പ്ര​ഫ. എ​ഡ്വേ​ർ​ഡ് എ​ടേ​ഴ​ത്ത്, ജോ​യ് ഗോ​തു​രു​ത്ത് തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​തി​ൻ മു​ട​യാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് മു​ഖ്യാ​തി​ഥി​യാ​യി.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന യൂ​ത്ത് അ​സം​ബ്ലി​യി​ൽ നി​ന്ന് ശേ​ഖ​രി​ച്ച ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ക്രോ​ഡീ​ക​രി​ച്ച് യൂ​ത്ത് അ​സം​ബ്ലി കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​ബി​ൻ ക​ണി​വ​യ​ലി​ൽ ത​യ്യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി അ​റ​യ്ക്ക​ൽ ബി​ഷ​പി​ന് സ​മ​ർ​പ്പി​ച്ചു. റോ​സ് മോ​ൾ ജോ​സ് സ്വാ​ഗ​ത​വും എ​ബി​ൻ ക​ണി​യ​വ​യ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.