ശ​ക്ത​മാ​യ മ​ഴ; നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡ് വീ​ണ്ടും ത​ക​ർ​ന്നു
Saturday, July 20, 2019 10:55 PM IST
നെ​ല്ലി​യാ​ന്പ​തി: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് നെ​ല്ലി​യാ​ന്പ​തി റോ​ഡി​ന്‍റെ ഒ​രു​വ​ശം താ​ഴ്ന്നു. ചെ​റു​നെ​ല്ലി-​കൈ​കാ​ട്ടി റോ​ഡി​ൽ പു​തി​യ​താ​യി സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച ഭാ​ഗ​ത്താ​ണു അ​പ​ക​ട​ക​ര​മാ​യി റോ​ഡ് താ​ഴ്ന്ന​ത്.​

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ ക​ന​ത്ത​മ​ഴ​യി​ൽ കൊ​ക്ക​യി​ലേ​ക്കു പോ​യ റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഭി​ത്തി സ്ഥാ​പി​ച്ച​ശേ​ഷം പു​തി​യ​താ​യി നി​റ​ച്ച മ​ണ്ണ് താ​ഴ്ന്നു​പോ​യ​തോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ഈ ​ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള ഗ​താ​ഗ​തം ത​ട​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി ടാ​ർ​വീ​പ്പ​ക​ൾ നി​ര​ത്തി​യി​ട്ടു​ണ്ട്.