ഹ​രി​ത നി​യ​മാ​വ​ലി കാ​ന്പ​യി​ൻ തു​ട​ങ്ങും
Saturday, July 20, 2019 10:59 PM IST
പാ​ല​ക്കാ​ട്: മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും ശി​ക്ഷ​ക​ളും സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി കാ​ന്പ​യി​ൻ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങും. മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പൊ​തു​സ്ഥ​ല​ത്തും ഓ​ട​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ക​യും ക​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥി​തി തു​ട​രു​ക​യാ​ണ്.

നി​യ​മ​ന​ട​പ​ടി​ക​ൾ കൂ​ടി ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി​യാ​ൽ മാ​ത്ര​മേ ഈ ​സ്ഥി​തി​ക്ക് മാ​റ്റം​വ​രു​ത്താ​ൻ ക​ഴി​യൂ. ഹ​രി​ത​നി​യ​മ​ങ്ങ​ൾ എ​ന്ന പേ​രി​ൽ ഒ​രു കൈ​പ്പു​സ്ത​കം ഹ​രി​ത​കേ​ര​ളം മി​ഷ​നും കി​ല​യും ചേ​ർ​ന്നു പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ ​പു​സ്ത​കം എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി​ക്കു​ക​യും ഒ​ന്നാം​ഘ​ട്ട പ​രി​ശ​യി​നം ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും ശി​ക്ഷ​ക​ളും ജ​ന​ങ്ങ​ളെ കൂ​ടി ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ബൃ​ഹ​ത്താ​യ കാ​ന്പ​യി​ൻ പ​രി​പാ​ടി​യാ​ണ് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഹ​രി​ത​കേ​ര​ള മി​ഷ​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ത​ലം​വ​രെ എ​ത്തു​ന്ന ഈ ​കാ​ന്പ​യി​ൻ പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​രു​പ​തു​ല​ക്ഷം പേ​രെ പ​രി​ശീ​ലി​പ്പി​ക്കാ​നും ജി​ല്ല​യി​ൽ ര​ണ്ടു​ല​ക്ഷം പേ​രെ പ​രി​ശീ​ലി​പ്പി​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്.

മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ൽ സ്വീ​ക​രി​ച്ച് സ​ർ​ക്കാ​രി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. കാ​ന്പ​യി​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു ഹ​രി​ത​കേ​ര​ളം മി​ഷ​നും കി​ല​യും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജി​ല്ലാ​ത​ല​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.