മം​ഗ​ലം​ഡാം വീ​ട്ടി​ക്ക​ൽ​ക​ട​വ്, പൂ​തം​കോ​ട് മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി
Sunday, July 21, 2019 11:56 PM IST
മം​ഗ​ലം​ഡാം: വീ​ട്ടി​ക്ക​ൽ​ക​ട​വ് ,പൂ​തം​കോ​ട് മേ​ഖ​ല മ​ഴ ക​ന​ക്കും മു​ന്പേ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​യി. മു​ന്പെ​ല്ലാം ദി​വ​സ​ങ്ങ​ളോ​ളം ശ​ക്ത​മാ​യി മ​ഴ പെ​യ്താ​ൽ മാ​ത്ര​മാ​ണ് പൂ​തം​കോ​ട്ടി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക. വെ​ള്ളം ക​യ​റി​യാ​ൽ ത​ന്നെ മ​ഴ തോ​ർ​ന്നാ​ൽ വൈ​കാ​തെ ത​ന്നെ വെ​ള്ളം വാ​ർ​ന്ന് പോ​കും . അ​തി​വ​ർ​ഷ​മു​ണ്ടാ​യ 2007ലാ​ണ് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്ന രീ​തി​യി​ൽ ആ​ദ്യ​മാ​യി വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന​ത്. ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ന്ന് വെ​ള്ള​മി​റ​ങ്ങി​യ​ത്. ആ​ളു​ക​ളെ​യെ​ല്ലാം മാ​റ്റി താ​മ​സി​പ്പി​ച്ചി​രു​ന്നു.

പി​ന്നീ​ട് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശ​വും വീ​ടു​ക​ൾ​ക്കും മ​റ്റും കേ​ടു​പാ​ടു​ക​ൾ പ​റ്റു​ന്ന രീ​തി​യി​ലും ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം കെ​ട്ടി നി​ന്നു.

തി​നെ​ല്ലാം വി​പ​രീ​ത​മാ​യി ഈ ​വ​ർ​ഷം മ​ഴ തു​ട​ങ്ങു​ന്പോ​ൾ ത​ന്നെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും മ​റ്റും വെ​ള്ളം ക​യ​റു​ന്ന​ത് ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം കെ​ട്ടി നി​ന്ന​തി​ന്‍റെ ഫ​ല​മാ​യി 700 വാ​ഴ​യും 15 തെ​ങ്ങി​ൻ തൈ​ക​ളും ന​ശി​ച്ച് പോ​യി. ഈ ​വ​ർ​ഷം 550 വാ​ഴ വെ​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ഇ​തും ന​ഷ്ട​പ്പെ​ട്ട് പോ​കു​മോ എ​ന്ന ഭ​യ​പ്പാ​ടി​ലാ​ണ് പൂ​തം​കോ​ട്ടി​ലെ ക​ർ​ഷ​ക​നാ​യ സി.​എ. ക​ബീ​ർ.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ പു​ഴ​യു​ടെ ഇ​രു​ക​ര​യി​ലു​മു​ണ്ടാ​യി​രു​ന്ന ശീ​മ​ക്കൊ​ന്ന, കൈ​ത തു​ട​ങ്ങി​യ മ​ര​ങ്ങ​ളും മ​റ്റും ക​ട​പു​ഴ​കി പാ​ല​ത്തി​ലും മ​റ്റു​മാ​യി ത​ട​ഞ്ഞ് നി​ൽ​ക്കു​ന്ന​തും പു​ഴ​യി​ൽ വീ​ട്ടി​ക്ക​ൽ ക​ട​വ് ഭാ​ഗ​ത്തെ ത​ട​യ​ണ​യു​ടെ ഉ​യ​രം കൂ​ട്ടി​യ​തു​മൊ​ക്കെ വെ​ള്ള​ത്തി​ന്‍റെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​ന് ത​ട​സ്സ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പു​ഴ​യോ​ര​ത്തെ ക​യ്യേ​റ്റ​ങ്ങ​ളെ​ല്ലാം ഒ​ഴി​പ്പി​ച്ച് പു​ഴ​യെ സ്വ​ത​ന്ത്ര​മാ​യി ഒ​ഴു​കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ ഈ ​പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ എ​ന്നും ഭ​യ​പ്പാ​ടി​ൽ ക​ഴി​യേ​ണ്ടി വ​രുന്ന സ്ഥിതിവിശേഷമാണുള്ളത്.