പലകപ്പാണ്ടിയിൽ നിന്നും ചുള്ളിയാർ ഡാമിലേക്ക് നീരൊഴുക്ക് തുടങ്ങി
Sunday, July 21, 2019 11:56 PM IST
കൊ​ല്ല​ങ്കോ​ട്: കാ​ല​വ​ർ​ഷം തു​ട​ങ്ങി ഒ​ന്ന​ര മാ​സ​ത്തി​നു ശേ​ഷം ല​ക​പ്പാ​ണ്ടി​യി​ൽ നി​ന്നു ചു​ള്ളി​യാ​ർ ജ​ല​സം​ഭ​ര​ണ​യി​ലേ​ക്ക് നീ​രൊ​ഴു​ക്ക് തു​ട​ങ്ങി.
മു​ൻ കാ​ല​ങ്ങ​ളി​ൽ ജൂ​ണ്‍​മ​ധ്യ​ത്തോ​ടെ അ​ണ​ക്കെ​ട്ടി​ൽ​ജ​ലം സം​ഭ​ര​ണ അ​ള​വി​ന്‍റെ പ​കു​തി യി​ല​ധി​കം​എ​ത്തി​യി​രി​ക്കും.​എ​ന്നാ​ൽ ഇ​ത്ത​വ​ണ ഇ​പ്പോ​ഴാ​ണ് ഒ​ഴു​ക്ക് എ​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തെന്മല​യി​ൽ നി​ന്നും​ഒ​ഴു​കി​യെ​ത്തു ന്ന ​ജ​ലം​യോ​ജി​പ്പി​ച്ചാ​ണ് 3.9 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ പ​ല​ക​പ്പാ​ണ്ടി നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ട​യ്ക്കി​ടെ മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് അ​ട​യു​ന്ന​തി​നാ​ൽ ജ​ലം ബ​ണ്ടി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത് നീ​രൊ​ഴു​ക്കി​ന്‍റെ അ​ള​വു കു​റ​യ്ക്കു​ക​യാണ്. ​
കാ​ല​വ​ർ​ഷ ആ​രം​ഭ​ത്തി​നു മു​ന്പ്ു​ത​ന്നെ ക​നാ​ലി​ൽ അ​ട​ത്തു കി​ട​ക്കു​ന്ന മ​ണ്ണും മ​ണ​ലും നീ​ക്ക​ണ​മെ​ന്ന് മീ​ങ്ക​ര - ചു​ള്ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശൃം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു​ള​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചൂ​ണ്ടി കാ​ട്ടി മ​ണ​ലെ​ടു​പ്പു വൈ​കി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.നീരൊഴുക്ക് വർധിച്ചത് കർഷകർക്കും ആശ്വാസമാ യിട്ടുണ്ട്.