കയർമൂല്യവർധിത ഉൽപ്പന്നനിർമാണത്തിന് പ്ലാച്ചിമടയിൽ തുടക്കമായി
Sunday, July 21, 2019 11:56 PM IST
വ​ണ്ടി​ത്താ​വ​ളം: സം​സ്ഥാ​ന ക​യ​ർ ബോ​ർ​ഡ്, കു​ടും​ബ​ശ്രീ മി​ഷ​ൻ ,പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ക​യ​ർ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ സം​രം​ഭം പ്ലാ​ച്ചി​മ​ട​യി​ൽ തു​ട​ക്കം കു​റി​ച്ചു. പെ​രു​മ എ​ന്നനാ​മ​ക​ര​ണ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ്ഗ​വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ മ​ന്ത്രി​മാ​രാ​യ എ. ​സി.​മൊ​യ്തീ​ൻ കെ .​കൃ​ഷ്ണ​ൻ കു​ട്ടി എ​ന്നി​വ​ർ കൈ​കോ​ർ​ത്തു​തു​ട​ങ്ങി വെ​ച്ചു. പ്ലാ​ച്ചി​മ​ട കൊ​ക്ക​കോ​ള ഫാ​ക്ട​റി​ക്കു സ​മീ​പം പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് പെ​രു​മ​യു​ടെ പ്ര​വ​ർ​ത്ത​നം. ക​യ​ർ, ച​വു​ട്ടി , ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളാ​ണ് പെ​രു​മ​യു​ടെ വി​പ​ണ​ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ. പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ലു​ള്ള മൂ​ന്നു സം​ഘ​ങ്ങ​ളെ​യാ​ണ് ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ൻ ഓ​രോ ഗ്രൂ​പ്പി​നും ഓ​രോ ല​ക്ഷം വീ​തം ധ​ന​സ​ഹാ​യം ന​ൽ​കും. ഇ​തി​ന്‍റെ പ്ര​വ​ർ​ത്തി​യ്ക്ക് ക​യ​ർ​ബോ​ർ​ഡാ​ണ് ഉ​ൽ​പ്പാ​ദ പ​രി​ശീ​ല​ന​വും, അ​വശ്യ ​വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത് . ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​യ​ർ ബോ​ർ​ഡു ഉ​ൽ​പ്പ​ന്ന​ങ്ങ​ർ വി​വ​ണ​യി​ലെ​ത്തി​ക്കും. തു​ട​ർ​ന്നു
മൂ​ന്നു ഗ്രൂ​പ്പു​ക​ളും ഇ​തു പി​ന്തു​ട​ര​ണം. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ ക്കാ​വ​സ്ഥ​യി​ലു​ള്ള പ​ട്ടി​ക​വ​ർ​ഗ്ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് പെ​രു​മ​യു​ടെ പ്ര​വ​ർ​ത്ത​നം വ​രു​മാ​ന വ​ർ​ധ​ന​വിനു ​തു​ണ​യാ​കു​മെ​ന്ന​താ​ണ് പ്ര​തീ​ക്ഷ .