മ​ഴ​ക്കാ​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി
Sunday, July 21, 2019 11:58 PM IST
നെ​ല്ലി​യാ​ന്പ​തി: ദേ​ശീ​യ കൊ​തു​കു​ജ​ന്യ-​രോ​ഗ​നി​യ​ന്ത്ര​ണ പ​രി​പാ​ടി, ആ​രോ​ഗ്യ ജാ​ഗ്ര​ത 2019 എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ഓ​റി​യ​ന്‍റ​ൽ വാ​ർ​ഡു​ത​ല ആ​രോ​ഗ്യ ശു​ചി​ത്വ​സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ ഓ​റി​യ​ന്‍റ​ൽ ആം​ഗ​ൻ​വാ​ടി​യി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.
ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ എ​ട്ടാം വാ​ർ​ഡ് മെ​ന്പ​ർ കെ.​മ​ഹേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ലി​യാ​ന്പ​തി പ്രാ​ഥി​മ​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഒ.​കെ.​വി​ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ അ​രു​ൾ പ്ര​സം​ഗി​ച്ചു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്്‍ സൺ, ​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ ​,ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് പി.​ര​ഞ്ജി​നി​ എന്നിവർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ സു​ന്ദ​രി സ്വാ​ഗ​ത​വും നി​ഷ ന​ന്ദി​യും പ​റ​ഞ്ഞു.