ബോ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു
Tuesday, December 10, 2019 12:52 AM IST
പാ​ല​ക്കാ​ട്: പു​രു​ഷ-​വ​നി​താ ജി​ല്ലാ ബോ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​നു സ​മാ​പ​ന​മാ​യി. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ പ​ന്നി​യം​പാ​ടം സ്പോ​ർ​ട്സ് ക്ല​ബ്, ജി​എ​ച്ച്എ​സ്എ​സ് എ​രി​മ​യൂ​ർ, ഗാ​ല​ക്സി എ​രി​മ​യൂ​ർ എ​ന്നി​വ​രും വ​നി​താ വി​ഭാ​ഗ​ത്തി​ൽ റൈ​സിം​ഗ് സ്റ്റാ​ർ ഒ​ല​വ​ക്കോ​ട്, സി​വി​എം​എ​ച്ച്എ​സ് വ​ണ്ടാ​ഴി, മേ​ഴ്സി കോ​ള​ജ് പാ​ല​ക്കാ​ട് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി.
നാ​ല്പ​ത്തി​മൂ​ന്നു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ന്‍റെ സ​മാ​പ​ന​യോ​ഗ​വും വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി.​ചു​ങ്ക​ത്ത് നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ ടി.​കെ.​ഹെ​ൻ​ട്രി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​എം.​ഹ​ബീ​ബ്, ഗം​ഗാ​ധ​ര​ൻ, മ​നോ​ജ്, ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി കൃ​ഷ്ണ​ദാ​സ​ൻ സ്വാ​ഗ​ത​വും ബ​ഷീ​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.