സ​മ്മ​തി​ദാ​ന​ദി​നം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ത്തെ​ഴു​ത്ത് മ​ത്സ​രം
Tuesday, December 10, 2019 11:37 PM IST
പാ​ല​ക്കാ​ട്: ദേ​ശീ​യ സ​മ്മ​തി​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അം​ഗീ​കൃ​ത സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ എ​ട്ടു​മു​ത​ൽ 12-ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ക​ത്തെ​ഴു​ത്ത് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലാ​ണ് മ​ത്സ​രം.

ഓ​രോ സ്കൂ​ളി​ൽ​നി​ന്നും പ​ര​മാ​വ​ധി ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ളെ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്യാം. ജ​നു​വ​രി ഒ​ന്നി​ന് രാ​വി​ലെ 11 മു​ത​ൽ 11.30 വ​രെ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും മ​ത്സ​രം. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര് പ്ര​ധാ​ന​ധ്യാ​പ​ക​ൻ 15ന് ​മു​ന്പ് ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ​മാ​രെ അ​റി​യി​ക്ക​ണം. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ ര​ക്ഷാ​ക​ർ​ത്താ​വി​ന്േ‍​റ​യോ ബ​ന്ധു​വി​ന്‍റെ​യോ സു​ഹൃ​ത്തി​ന്േ‍​റ​യോ മേ​ൽ​വി​ലാ​സ​മെ​ഴു​തി​യ പോ​സ്റ്റ​ൽ ഇ​ൻ​ല​ന്‍റും പേ​ന​യും കൊ​ണ്ടു​വ​ര​ണം.

ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ ക​ത്തെ​ഴു​താം. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് ജ​നു​വ​രി 20ന് ​രാ​വി​ലെ 11 മു​ത​ൽ 11.30 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക് ജ​നു​വ​രി 25ന് ​ദേ​ശീ​യ സ​മ്മ​തി​ദാ​ന ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ന​ല്കും.