മീ​ൻ​വ​ല്ലം തു​പ്പ​നാ​ട് റോ​ഡി​ൽ ക​ലു​ങ്ക് ത​ക​ർ​ന്നു; പൈ​പ്പു​ക​ൾ ഒ​ലി​ച്ചു​പോ​യി
Tuesday, July 7, 2020 12:14 AM IST
ക​ല്ല​ടി​ക്കോ​ട്: മൂ​ന്നേ​ക്ക​ർ മീ​ൻ​വ​ല്ലം റോ​ഡി​ൽ വ​ട്ട​പ്പാ​റ തോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് ത​ക​ർ​ന്നു താ​ഴെ താ​ഴെ​യു​ണ്ടാ​യി​രു​ന്ന പൈ​പ്പ് ഒ​ലി​ച്ചു​പോ​യി.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ല​ത്തി​ന്‍റെ അ​ടി​യി​ലൂ​ടെ താ​ത്കാ​ലി​ക​മാ​യി കോ​ണ്‍​ക്രീ​റ്റ് പൈ​പ്പി​ട്ട് പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു.​
ഇ​താ​ണ് മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യ​ത്.
ഇ​തു​മൂ​ലം മീ​ൻ​വ​ല്ലം വ​ട്ട​പ്പാ​റ പ്ര​ദേ​ശ​ത്തേ​യ്ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. മീ​ൻ​വ​ല്ലം വെ​ള്ള​ച്ചാ​ട്ടം, പ​വ​ർ​ഹൗ​സ്, മീ​ൻ​വ​ല്ലം, വ​ട്ട​പ്പാ​റ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മൂ​ന്നേ​ക്ക​ർ, ക​രി​ന്പ, ക​ല്ല​ടി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നു​ള്ള റോ​ഡാ​ണി​ത്.