ന​ല്ലേ​പ്പി​ള്ളി​യി​ൽ ന​വീ​ക​രി​ച്ച ക​നാ​ൽ നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Sunday, August 2, 2020 12:08 AM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​റു​പ​തു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ന​വീ​ക​രി​ച്ച ക​നാ​ലി​ലെ ജ​ല​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ജ​ല​സേ​ച​ന മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​സേ​ച​ന​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ കെ.​ബി.​സു​ധീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ചി​റ്റു​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ചി​ന്ന​സ്വാ​മി, ബ്ലോ​ക്ക് മെം​ബ​ർ ജ​യ​സു​രേ​ഷ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​രാ​ജ​ൻ, എ​ൻ.​വി.​ഹ​ക്കീം, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​രി​ശേ​രി മൂ​ച്ചി​ക്കു​ന്ന് ക​നാ​ൽ ന​വീ​ക​ര​ണ​ത്തി​ലൂ​ടെ 150 ഏ​ക്ക​ർ നെ​ൽ​കൃ​ഷി​ക്ക് സു​ഗ​മ​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​കു​മെ​ന്ന​ത് മൂ​ച്ചി​ക്കു​ന്ന് പാ​ട​ശേ​ഖ​ര​സ​മി​തി ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കും.