ടൂറിസം, ജലസേചന വകുപ്പുകൾ കൈകോർക്കും; കാ​ഞ്ഞി​ര​പ്പു​ഴ​ ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ഥ്യമാ​കും
Friday, September 25, 2020 12:56 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ജ​ല​സേ​ച​ന ടൂ​റി​സം വ​കു​പ്പു​ക​ൾ ചേ​ർ​ന്ന് ബ​സ്റ്റാ​ൻ​ഡ് നി​ർ​മിക്കാ​ൻ ഒ​രു​ങ്ങു​ന്നു. കാ​ഞ്ഞി​ര​പ്പു​ഴ​ഡാം നി​ർ​മി​ച്ച കാ​ലം​മു​ത​ൽ കാ​ഞ്ഞി​ര​പ്പു​ഴ​ക്കാ​രു​ടെ സ്വ​പ്ന​മാ​യി​രു​ന്നു കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ബ​സ് സ്റ്റാ​ൻ​ഡ്. ഇ​താ​ണ് യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ പോ​കു​ന്ന​ത്. ഡാ​മി​നോ​ട് ചേ​ർ​ന്ന് ഉ​ദ്യാ​നം കൂ​ടി തു​ട​ങ്ങി​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ദി​നം​പ്ര​തി വ​ന്നു​പോ​കു​ന്ന​ത്.

കോ​ങ്ങാ​ട് എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സ് ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​നു നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​തി​നു ത​ട​സ​മാ​യി നി​ന്ന​ത് ഭൂ​മി കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​യി​രു​ന്നു.

ഇ​റി​ഗേ​ഷ​ൻ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യി​ൽ​നി​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്നാ​യി​രു​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​വ​ശ്യം. ഭൂ​മി വി​ട്ടു​കി​ട്ടി​യാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഭൂ​മി അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​ന് നി​ര​വ​ധി ത​ട​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ജ​ല​സേ​ച​ന​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ ബം​ഗ്ലാ​വി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലും എം​എ​ൽ​എ ഈ​യാ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കെ​വ​ശം ത​ന്നെ സ്ഥ​ലം നി​ല​നി​ർ​ത്തി ജ​ല​സേ​ച​ന, ടൂ​റി​സം വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യോ ഒ​റ്റ​യ്ക്കോ കെ​ട്ടി​ടം നി​ർ​മി​ച്ച് ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു ധാ​ര​ണ​യാ​യ​ത്. സ്ഥ​ലം അ​ന​വ​ദി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റും സ​ർ​ക്കാ​രു​മാ​യും ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യാ​ന​ത്തി​നോ​ട് ചേ​ർ​ന്ന പാ​ല​ക്ക​യം റോ​ഡി​ൽ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​ദേ​ശി​ച്ച സ്ഥ​ലം കെ.​വി.​വി​ജ​യ​ദാ​സ് എ​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​മ​ണി​ക​ണ്ഠ​ൻ, കെ​പി​ഐ​പി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ നു​സ്ര​ത്ത് ചേ​പ്പോ​ട​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.