കോ​സ് വേ ​പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും ര​ണ്ടാം​ഘ​ട്ട ന​വീ​ക​ര​ണം തു​ട​ങ്ങി
Monday, October 26, 2020 11:32 PM IST
ചി​റ്റൂ​ർ: പാ​ഞ്ച​ജ​ന്യം ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശോ​ക​നാ​ശി​നി​പ്പു​ഴ​യു​ടെ ഷ​ണ്‍​മു​ഖം കോ​സ് വേ ​പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും കാ​ടു​പി​ടി​ച്ച ചെ​ടി​തൂ​പ്പു​ക​ളും മ​ണ്ണും നീ​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു​വ​ശ​ത്തെ പു​ഴ​യി​ലെ ചെ​ളി​യും മ​ണ്ണും ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു​തു​ട​ങ്ങി.
ഇ​വി​ടെ ആ​ഴം​കൂ​ട്ടി നി​ര​പ്പാ​ക്കി വെ​ള്ളം കെ​ട്ടി​നി​ർ​ത്തി​യാ​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ വെ​ള്ളം എ​ത്തും.
വ​ർ​ഷ​ങ്ങ​ളാ​യി തെ​ക്കേ​ഗ്രാ​മം, ചി​റ്റൂ​ർ ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ വേ​ന​ൽ​കാ​ല​ത്തു കു​ളി​ക്കാ​നും വ​സ്ത്ര​ശു​ചീ​ക​ര​ണ​ത്തി​നും പു​ഴ​യി​ൽ കെ​ട്ടി​നി​ല്ക്കു​ന്ന വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പാ​ല​ത്തി​നി​രു​വ​ശ​ത്തെ​യും പാ​ഴ്ചെ​ടി​ക​ൾ​മൂ​ലം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ പെ​രു​കു​ന്ന​ത് കു​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഭി​ഷ​ണി​യാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം മ​ണ്ണു​നീ​ക്കു​ന്ന​തി​നി​ടെ മു​ന്നു മ​ല​ന്പാ​ന്പു​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ണ്ണു​നീ​ക്കി നി​ര​പ്പാ​ക്കു​ന്ന​തോ​ടെ ഒ​രു​പ​രി​ധി വ​രെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ഒ​ഴി​വാ​ക്കാ​നാ​കും. പാ​ല​ത്തി​നു കി​ഴ​ക്കു​ഭാ​ഗ​ത്ത് ചെ​റി​യ മ​ര​ങ്ങ​ളും മ​റ്റും വ​ള​ർ​ന്ന് വ​നാ​ന്ത​രീ​ക്ഷ​മാ​യി. ഈ ​ഭാ​ഗ​ങ്ങ​ൾ പ​ന്നി​ക്കൂ​ട്ടം താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​ഭാ​ത​സ​മ​യ​ത്ത് കു​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് പ​ന്നി​ശ​ല്യം ശ​ക്ത​മാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.
ഹി​റ്റാ​ച്ചി വാ​ട​ക​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം ന​ല്കു​ന്ന​തി​നു​മാ​യി ചെ​ല​വു​ണ്ടാ​കു​മെ​ന്നും പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളും ശു​ചീ​ക​രി​ച്ച​ശേ​ഷം വൃ​ക്ഷ​തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​മെ​ന്നും പാ​ഞ്ച​ജ​ന്യം ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളാ​യ രൂ​പേ​ഷ്, മ​ധു​സൂ​ദ​ന​ൻ, ര​മേ​ശ് എ​ന്നി​വ​ർ അ​റി​യി​ച്ചു.