അഗ്രി ഫിയസ്റ്റയിൽ മനുഷ്യത്തോട്ടം ഒരുക്കി
Tuesday, November 22, 2016 4:11 PM IST
പിലിക്കോട്: ഉത്തരമേഖലാ കാർഷിക ഗവേഷണകേന്ദ്രങ്ങളുടെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് പിലിക്കോട് കേന്ദ്രത്തിൽ നടന്നുവരുന്ന അഗ്രി ഫിയസ്റ്റയിൽ മനുഷ്യാവയവ അധിഷ്ഠിതമായ മനുഷ്യത്തോട്ടമൊരുക്കി. മുൻ തൃക്കരിപ്പൂർ എംഎൽഎ കെ. കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയിലെ ഔഷധ ച്ചെടികളും അവയുടെ പ്രാധാന്യത്തെക്കുറിച്ചും പാരമ്പര്യ വൈദ്യൻ കൂടിയായ അദ്ദേഹം വിവരിച്ചു. പ്ലാന്റ് മോളിക്യൂലാർ ബയോളജി ലാബിന്റെ ഉദ്ഘാടനം കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ നിർവഹിച്ചു.

അസോസിയേറ്റ് ഡയറക്ടർ ഡോ.ബി.ജയപ്രകാശ് നായക് അധ്യക്ഷത വഹിച്ചു. മനുഷ്യാവയവാധിഷ്ഠിതമായ മനുഷ്യത്തോട്ടത്തിന്റെ ഉപജ്‌ഞാതാവു കൂടിയായ പടന്നക്കാട് കാർഷിക കോളജ് പ്രഫ.ഡോ. രാജഗോപാൽ വിശിഷ്ടാതിഥിയായിരുന്നു. ഡോ. സതീശൻ, ഡോ. ടി. വനജ, പി. രവീന്ദ്രൻ, പി.കെ.രതീഷ്, ബാലൻ, ഡോ. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.