ഏനാത്ത് പാലം ബലപ്പെടുത്തൽ: എസ്റ്റിമേറ്റ് തയാറായി
Monday, January 23, 2017 12:22 PM IST
അടൂർ: എംസി റോഡിലെ ഏനാത്ത് പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് തയാറായി. പഡബ്ല്യുഡി തയാറാക്കിയ എസ്റ്റിമേറ്റ് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. അടുത്ത മന്ത്രിസഭായോഗം എസ്റ്റിമേറ്റ് പരിഗണിക്കും. പാലത്തിന്റെ രണ്ട് തൂണുകൾ ബലപ്പെടുത്താനും നിലവിലുള്ള തൂണുകൾ നീക്കം ചെയ്യാനുമായി രണ്ട് എസ്റ്റിമേറ്റുകളാണ് തയാറാക്കിയിരിക്കുന്നത്. എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ നിർമാണം ആരംഭിക്കാനാകും. കഴക്കൂട്ടം – അടൂർ സുരക്ഷാ ഇടനാഴി പദ്ധതിയിലുൾപ്പെടുത്തിയാണ് പാലത്തിന്റെ പണികൾ ഏറ്റെടുക്കുന്നതെന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ടെൻഡറിന്റെ ആവശ്യമില്ല. സുരക്ഷ ഇടനാഴി പദ്ധതി കരാറെടുത്തിരിക്കുന്നവർതന്നെ പാലം ബലപ്പെടുത്തൽ ജോലിയുംനടത്തണം. പാലത്തിന്റെ പണികൾക്കായി സാമഗ്രികൾ എത്തിച്ചുതുടങ്ങിയിട്ടുണ്ട്.