എം.​കെ. ജി​ന​ച​ന്ദ്ര​ൻ ജന്മ​ശ​താ​ബ്ദി ആ​ഘോ​ഷം ഇന്ന്
Friday, May 19, 2017 12:02 PM IST
ക​ൽ​പ്പ​റ്റ: എം.​കെ. ജി​ന​ച​ന്ദ്ര​ൻ ജന്മശ​താ​ബ്ദി ആ​ഘോ​ഷം ഇ​ന്ന് രാ​വി​ലെ 10 ന് ​ക​ൽ​പ്പ​റ്റ ജി​ന​ച​ന്ദ്ര മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വും ര​ണ്ടാം ലോ​ക്സ​ഭ​യി​ൽ വ​യ​നാ​ട് ഉ​ൾ​പ്പെ​ട്ട ത​ല​ശേ​രി ലോ​ക്–​സ​ഭാ​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് അം​ഗ​വു​മാ​യ എം.​കെ. ജി​ന​ച​ന്ദ്ര​ൻ വ​യ​നാ​ട്ടി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച നേ​താ​വാ​ണ്.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​ഐ. ഷാ​ന​വാ​സ് എം​പി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി, എം.​വി ശ്രേ​യാം​സ്കു​മാ​ർ, മു​സ്‌ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം, കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​സി. സെ​ബാ​സ്റ്റ്യ​ൻ, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ഏ​ച്ചോം ഗോ​പി, എം.​ജെ. വി​ജ​യ​പ​ത്മ​ൻ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​ൽ. പൗ​ലോ​സ്, പി.​വി. ബാ​ല​ച​ന്ദ്ര​ൻ, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, സി.​പി. വ​ർ​ഗീ​സ്, പ്ര​ഫ. കെ.​പി. തോ​മ​സ്, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. ഏ​ബ്രാ​ഹം, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, വ​നി​താ ക​മ്മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ കെ.​സി. റോ​സ​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ ജി​ല്ല​യി​ലെ 10 വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കും.