"സ്നേ​ഹാരു​വി’ സ്നേ​ഹ​ സം​ഗ​മം ന​ട​ത്തി
Thursday, September 21, 2017 1:27 PM IST
തൃ​ശൂ​ർ: പ​ഴു​ന്നാ​ന അ​രു​വി റീഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ ഏ​ഴ​ര​ക്കൂ​ട്ട​ത്തി​ന്‍റെ 197-ാം സ്നേ​ഹ​സം​ഗ​മം "സ്നേ​ഹാ​രു​വി’ സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള ഭ​ക്ഷ്യ​കി​റ്റ്, വ​സ്ത്രം എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

റീഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്കു​ള്ള സ​ഹാ​യ​ധ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ​ത്മി​നി കൈ​മാ​റി. ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ആ​ര്‌​സി ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ, ഏ​ഴ​ര​ക്കൂ​ട്ടം പ്ര​സി​ഡ​ന്‍റ് പോ​ൾ കോ​നി​ക്ക​ര, മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഡ​യ​റ​ക്ട​ർ ഡോ.​ ജി. ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.