വ​നി​താ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച
Thursday, September 21, 2017 1:38 PM IST
ചാ​വ​ക്കാ​ട്: അ​ഖി​ലേ​ന്ത്യ മ​ഹി​ളാ സാം​സ്കാ​രി​ക സം​ഘ​ട​ന​യു​ടെ ജി​ല്ലാ വ​നി​ത സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ചാ​വ​ക്കാ​ട് പ്ര​സ് ഫോ​റം ഹാ​ളി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ, വ​ർ​ഗീ​യ​ത​യ്ക്കും സാ​മൂ​ഹ്യ​ദ്രോ​ഹ മ​ദ്യ​ന​യ​ത്തി​നു​മെ​തി​രെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മി​നി കെ. ​ഫീ​ലി​പ്പ്, ഡോ. ​പി.​എ​സ്. ബാ​ബു, ഷൈ​ല കെ. ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.