ധ​ന​ല​ക്ഷ്മി ബാ​ങ്കി​ൽ ആ​ധാ​ർ സേ​വ​ന​കേ​ന്ദ്രം
Friday, September 22, 2017 1:53 PM IST
തൃ​ശൂ​ർ: ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന്‍റെ ആ​ധാ​ർ സേ​വ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ മെ​യി​ൻ ബ്രാ​ഞ്ചി​ൽ ബംഗളൂരു യു​ഐ​ഡി​എ​ഐ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ.​കെ.​ ദാ​സ് നി​ർ​വ​ഹി​ച്ചു.

ധ​ന​ല​ക്ഷ്മി ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എ.​കെ.​ എ​സ്.​ന​ന്പൂ​തി​രി, തൃ​ശൂ​ർ റീ​ജ​ണ​ൽ മാ​നേ​ജ​ർ രാ​ജ​ൻ സ്ലീ​ബ, അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ കാ​ശി വി​ശ്വ​നാ​ഥ​ൻ, വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി, ബ്രാ​ഞ്ച് മാ​നേ​ജ​ർ സി​ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഈ ​സേ​വ​നം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ ബാ​ങ്ക് ധ​ന​ല​ക്ഷ്മി​യാ​ണ്. ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന്‍റെ തൃ​ശൂ​ർ മെ​യി​ൻ ബ്രാ​ഞ്ചി​ലും മ​റ്റ് 26 ബ്രാ​ഞ്ചു​ക​ളി​ലും ഈ ​സേ​വ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ണ്.