സൗജന്യ തൊഴില്‍ പരിശീലനം
Friday, October 6, 2017 12:48 PM IST
കൊല്ലം: സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ കൊട്ടിയം സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രാവല്‍ ആന്റ് ടൂറിസ്റ്റ്ഗൈഡ് പരിശീലനത്തിന് 25 നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി ജയിച്ചവര്‍ക്ക് പങ്കെടുക്കാം. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യം. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം ‌്‍ 10ന് രാവിലെ 10.30ന് നടക്കുന്ന ഇന്‍റർവ്യൂവിന് പങ്കെടുക്കണം. വിലാസം - ഡയറക്ടര്‍, സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി കാമ്പസ്, കൊട്ടിയം പി ഒ, കൊല്ലം-691571. ഫോണ്‍: 0474-2537141.