അരി വിപണിയിലെ സർക്കാർ ഇടപെടൽ വിലക്കയറ്റം പിടിച്ചു നിർത്തി: മന്ത്രി
Friday, October 6, 2017 12:54 PM IST
ശാസ്താംകോട്ട: കുത്തകകൾ കൈയടക്കിയിരുന്ന അരി വിപണിയിലെ സർക്കാർ ഇടപെടൽ ഗുണം ചെയ്തുവെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ജില്ലയിൽ നടക്കുന്ന സിപിഐ ഇരുപത്തിമൂന്നാം പാർട്ടീ കോൺഗ്രസിലെ പ്രതിനിധികൾക്ക് ഭക്ഷണത്തിനായി ശൂരനാട് വടക്ക് നെടിയ പാടം ഏലായിൽ നടന്ന ഞാറുനടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആന്ധ്രയിൽ നിന്നുൾപ്പെടെ കേരളത്തിലെത്തുന്ന ജയ അരി അടക്കം കുത്തക മുതലാളിമാർ സംഭരിച്ച് ഇഷ്ടമായ വിലയ്ക്ക് നൽകിയാണ് അരിക്ക് വില വർധിക്കുന്ന സാഹചര്യം ഉണ്ടായത്.

ഈ ഓണക്കാലത്തിനു മുമ്പുതന്നെ നേരിട്ട് ആന്ധ്രയിലെ അരി ഉൽപാദന കേന്ദ്രത്തിലെത്തി ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക് അയ്യായിരം മെട്രിക് ടൺ അരി കേരളത്തിലെത്തിച്ചു. അന്യം നിന്നുപോയ കാർഷികവൃത്തിയിലേക്ക് നാം തിരിച്ചു വരണം.

കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന നയങ്ങളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. തരിശായി കിടക്കുന്ന മുഴുവൻ പാീ ശേഖരങ്ങളിലും കൃഷി നടത്താൻ നമുക്ക് കഴിയണം. സംസ്ഥാന അസി സെക്രട്ടറി കെ. പ്രകാശ് ബാബു അധ്യക്ഷനായിരുന്നു. ദേശീയ കൗൺസിൽ അംഗം ജെ ചിഞ്ചുറാണി, ജില്ലാ അസി സെക്രട്ടറി കെ ശിവശങ്കരൻ നായർ ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ എസ് അനിൽ, എസ് വേണുഗോപാൽ, എന്നിവർ പ്രസംഗിച്ചു.