പ​രി​സ്ഥി​തി പ​ഠ​ന​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, October 7, 2017 11:09 AM IST
കൊ​ല്ലം: അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ തീ​ര​ങ്ങ​ളി​ൽ ക​ണ്ട​ൽ​കാ​ടു​ക​ളെ​പ്പ​റ്റി​യും സ​മു​ദ്ര​ത്തി​ലെ ജൈ​വ​വൈ​വി​ധ്യ​ത്തെ​പ്പ​റ്റി​യും പ​ഠി​ക്കു​വാ​ൻ വ​ന്ന വ​യ​നാ​ട് പ​രി​സ്ഥി​തി പ​ഠ​ന സം​ഘ​ത്തി​ന് കൊ​ല്ലം നേ​ച്ച​ർ ഫ്ര​ണ്ട്സ് സ​മി​തി അ​ധ്യ​ക്ഷ​ൻ ഫാ. ​റൊ​മാ​ൻ​സ് സ്വീ​ക​ര​ണം ന​ൽ​കി.

പ​ഠ​ന​യാ​ത്രാ ക്യാ​പ്റ്റ​ൻ മാ​ന​ന്ത​വാ​ടി പ്ര​ദീ​പ്, സ​ഹ ക്യാ​പ്റ്റ​ൻ പ​ന​ക്ക​പ്പ​ള്ളി വി​ൻ‌​സെ​ന്‍റ് എ​ന്നി​വ​ർ വ​യ​നാ​ടി​ന്‍റെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​പ്പ​റ്റി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. പ​യ്യാ​വൂ​ർ ജോ​ണി ഇ​രി​ക്കൂ​റി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​സ​ന്ധ്യ​യ്ക്ക് ഹേ​മ​ൻ മാ​ന​ന്ത​വാ​ടി​യും ര​ജി​ത പ്ര​സാ​ദും നേ​തൃ​ത്വം ന​ൽ​കി.