കുരങ്ങ് കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, October 7, 2017 11:50 AM IST
എ​ട​ക്ക​ര: ത​ണ്ണി​ക്ക​ട​വി​ല്‍ ക​ര്‍​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്താ​ന്‍ കാ​ട്ടു​പ​ന്നി​ക​ള്‍​ക്കു പു​റ​മെ വാ​ന​ര​ന്മാ​രും. മു​രി​ങ്ങ​മു​ണ്ട​യി​ലെ കൂ​മ​ഞ്ചേ​രി ഖാ​ലി​ദ്, കോ​ന്നാ​ട​ന്‍ അ​ബ്ദു​ള്‍​അ​ലി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് വാ​ന​ര​ക്കൂ​ട്ടം നാ​ശം വി​ത​ക്കു​ന്ന​ത്. വാ​ഴ, ക​പ്പ, പ​യ​ര്‍ എ​ന്നി​വ വാ​ന​ര​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. ര​ണ്ടാ​ഴ്ച​യോ​ള​മാ​യി കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.