എരുമപ്പെട്ടിയിൽ ബാങ്ക് അടപ്പിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസ്
Monday, October 16, 2017 1:32 PM IST
എ​രു​മ​പ്പെ​ട്ടി: ഹ​ർ​ത്താ​ലി​നി​ട​യി​ൽ എ​രു​മ​പ്പെ​ട്ടി സ​ഹ​ക​ര​ണ ബാ​ങ്ക് ബ​ല​മാ​യി അ​ട​ച്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്റ്റുചെ​യ്തു. പ്ര​ക​ട​ന​ത്തി​നി​ട​യി​ലാ​ണ് എ​രു​മ​പ്പെ​ട്ടി സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ബ​ല​മാ​യി അ​ട​ച്ച​ത്.​ജീ​വ​ന​ക്കാ​രെ ബാ​ങ്കി​ന​ക​ത്തി​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഷ​ട്ട​ർ താ​ഴ്ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി​യാ​ണ് ഷ​ട്ട​ർ തു​റ​ന്ന​ത്.

ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ഐഎ​ൻടി​യു​സി തൊ​ഴി​ലാ​ളി​യു​മാ​യ എം.​എം.​സി​റാ​ജു​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത്. ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.