അ​ഴീ​ക്കോ​ട് മു​ന​ന്പം ജ​ങ്കാ​ർ: കോ​ണ്‍​ഗ്ര​സ് സ​മ​രം നി​രാ​ഹാ​ര​ത്തി​ലേ​ക്ക്
Monday, October 16, 2017 1:38 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ട് മു​ന​ന്പം ജ​ങ്കാ​ർ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി നി​ർ​ത്തി​യി​ട്ട് 200 ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി വ​രു​ന്ന സ​മ​രം നി​രാ​ഹാ​ര​ത്തി​ലേ​ക്ക്. അ​ഴീ​ക്കോ​ട് എ​റി​യാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ജ​ങ്കാ​ർ സ​മ​ര​ത്തി​ന് തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച് റി​ലേ നി​രാ​ഹാ​ര സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ന​ത്.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​എ​ൻ. പ്ര​താ​പ​ൻ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.​ കെപിസിസി ​സെ​ക്രെ​ട്ട​റി​ എ​ൻ.കെ. ​സു​ധീ​ർ സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഇ​ന്നു കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​​ട്ട​റി പി.​കെ. മു​ഹ​മ്മ​ദ്, പി.പി. ജോ​ണ്‍ എ​ന്നി​വ​ർ നി​രാ​ഹാ​ര​മ​നു​ഷ്ഠിക്കും.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 30ന് ​ഫി​റ്റ്ന​സ് അ​വ​സാ​നി​ച്ച​തി​നെത്തു​ട​ർ​ന്നു നി​ർ​ത്തി​യി​ട്ട ജ​ങ്കാ​ർ ര​ണ്ടു മാ​സം ക​ഴി​ഞ്ഞ് ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ് കൊ​ച്ചി​ൻ ഷി​പ് യാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​ത് വ​രെ​യാ​യി ജ​ങ്കാ​ർ എ​ത്തി​ക്കാ​ത്ത​തി​ന് ഷി​പ്‌യാ​ർ​ഡി​നെ കു​റ്റ​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സ്്താവ​ന ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തുവ​ന്നി​രു​ന്നു.

ജ​ങ്കാ​ർ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​പ്പുഴ നീ​ന്തി സ​മ​രം ന​ട​ത്തി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ എം ​എ​ൽഎ ​ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി എം​എ​ൽ​എ ഓ​ഫീ​സ് മാ​ർ​ച്ചും ഉ​പ​വാ​സ സ​മ​ര​വും ന​ട​ത്തി​യി​രു​ന്നു. ജ​ങ്കാ​ർ തി​രി​ച്ചെ​ത്തുംവ​രെ ഉ​പ​വാ​സ​മി​രി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണു കോ​ണ്‍​ഗ്ര​സ്.
Loading...
Loading...