മാമ്മോദീസ സ്വീകരിച്ച പള്ളിയിൽ നിയുക്തബിഷപ്പായി...
Monday, October 16, 2017 1:53 PM IST
വ​ല​പ്പാ​ട്: ജ്ഞാ​ന​സ്നാ​നം സ്വ​ീക​രി​ച്ച അ​തേ പ​ള്ളി​യി​ലേ​ക്കു നി​യു​ക്ത ബി​ഷ​പ്പാ​യി മോൺ. ടോണി നീ​ല​ങ്കാ​വി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കാ​നെ​ത്തി​യ​തു വി​ശ്വാ​സി​ക​ൾ​ക്കു ന​വ്യാ​നു​ഭ​വമായി. വീ​ട്ടു​കാ​ർ​ക്ക് ആ​ത്മ​നി​ർ​വൃ​തി. കൂ​ട്ടു​കാ​ർ​ക്ക് ആ​ഹ്ലാ​ദം.

മോൺ. ടോ​ണി നീ​ല​ങ്കാ​വി​ൽ ജ​നി​ച്ചുവ​ള​ർ​ന്ന വ​ല​പ്പാ​ട്ടെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഈ ​അ​പൂ​ർ​വ രം​ഗ​ങ്ങ​ൾ. വ​ല​പ്പാ​ട് ഇ​ട​വ​ക​യി​ലെ ത​ട്ടി​ൽ മ​ണ്ടി മേ​രി​യു​ടെ​യും മ​ര​ത്താ​ക്ക​ര നീ​ല​ങ്കാ​വി​ൽ കോ​ളേ​ങ്ങാ​ട​ൻ ഔ​സേ​പ്പി​ന്‍റെ​യും മകനാ​ണ് നി​യു​ക്ത ബി​ഷ​പ്.
വ​ല​പ്പാ​ട് പ​ള്ളി​യി​ലെ അ​ന്ന​ത്തെ മാ​മോ​ദീ​സ ര​ജി​സ്റ്റ​റി​ൽ എ​ഴു​തി​വ​ച്ചി​രു​ന്ന സ്വ​ന്തം മാ​മോ​ദീ​സ രേ​ഖ​ക​ൾ ആ​ലേ​ഖ​നം ചെ​യ്ത സ്നേ​ഹോ​പ​ഹാ​രം ഇ​ട​വ​ക​ക്കാ​ർ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ, സ​ന്തോ​ഷം നി​റ​ഞ്ഞ മ​റ​ക്കാ​നാവാത്ത അ​നു​ഭ​വ​മെ​ന്നു മോൺ. ടോ​ണി നീ​ല​ങ്കാ​വി​ൽ മ​ന​സുതു​റ​ന്നു.

നി​യു​ക്ത ബി​ഷ​പ്പാ​യ​ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ ആ​റ​രയ്ക്കാ​ണ് മോൺ. ടോ​ണി നീ​ല​ങ്കാ​വി​ൽ വ​ല​പ്പാ​ട് പ​ള്ളി​യി​ലെ​ത്തി​യ​ത്. വി​കാ​രി ഫാ. പ്രി​ൻ​സ് പൂ​വ​ത്തി​ങ്ക​ലും കൈ​ക്കാ​ര​ന്മാ​രും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

ബാ​ല്യ​ത്തി​ൽ ഓ​ടി​ക്ക​ളി​ച്ചുന​ട​ന്ന മ​ണ​പ്പു​റ​ത്തെ പ​ഞ്ചാ​ര​മ​ണ​ലും കൂ​ട്ടു​കാരും, ജാ​തി​മ​ത രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ ഏ​വ​രും സ്നേ​ഹി​ച്ചി​രു​ന്ന അ​ന്ന​ത്തെ വി​കാ​രി ഫാ. ​പോ​ൾ ചാ​ഴൂ​രിനൊപ്പം പാ​വ​പ്പെ​ട്ട​വ​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യു​മെ​ല്ലാം വീ​ടു​ക​ളി​ൽ പോ​യി അ​വ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ നേ​രി​ട്ട​റി​ഞ്ഞ​തും അ​വ​രോ​ടൊ​പ്പം ക​ഞ്ഞി​ കു​ടി​ച്ചതുമെല്ലാം നിയുക്ത ബിഷപ് അനുസ്മരി​ച്ചു.
വി​കാ​രി ഫാ. ​പ്രി​ൻ​സ് പൂ​വ​ത്തി​ങ്ക​ൽ ഇ​ട​വ​ക​യു​ടെ സ്നേ​ഹോ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. ഇ​ട​വ​ക​യു​ടെ പു​തി​യ ഡി​ജി​റ്റ​ൽ കു​ടും​ബ ഡ​യ​റി സി.​ആ​ർ. ജോ​സ​ഫി​നു ന​ൽ​കി നി​യു​ക്ത ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്തു.

സം​സ്ഥാ​ന -ദേ​ശീ​യ അ​ത്‌​ല​റ്റി​ക് മേ​ള​ക​ളി​ൽ നി​ര​വ​ധി സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ നേ​ടി​യ ഇ​ട​വ​കാം​ഗ​മാ​യ ആ​ൻ​സി സോ​ജ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ആ​ൻ​സി സോ​ജ​ന് പ്ര​തി​മാ​സം ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ്പും ന​ൽ​കി. കൈ​ക്കാ​ര​ന്മാ​രാ​യ ഇ.​പി. തോ​മ​സ്, ടോ​ണി ദേ​വ​സി, എ.​എ​ൻ.​സി. ജോ​സ്, അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ക​ൺ​വീ​ന​ർ എ.​എ. ആ​ന്‍റ​ണി, പി​ആ​ർ​ഒ ഷാ​ജി ചാ​ലി​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ.​ജെ. വി​ൻ​സ​ൻ