യു​ഡി​എ​ഫ് രാ​പക​ല്‍ സ​മ​രം നാ​ളെ
Tuesday, October 17, 2017 12:21 PM IST
മ​ല​പ്പു​റം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് ന​യ​ങ്ങ​ള്‍​ക്കെ​തി​രേ​യും ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വ​ഞ്ച​ന​യ്ക്കെ​തി​രേയും നാ​ളെ മ​ല​പ്പു​റം സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​പക​ല്‍​സ​മ​രം ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തും. ഘ​ട​ക​ക്ഷി​ക​ളു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും. ജി​ല്ലാ, നി​യോ​ജ​ക​മ​ണ്ഡ​ലം നേ​താ​ക്ക​ന്‍​മാ​ര്‍ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്‍​കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ യു.​എ. ല​ത്തീ​ഫ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
Loading...