വി​ദേ​ശ മ​ദ്യ​വി​ല്‍​പ്പ​ന: യു​വാ​വ് പി​ടി​യി​ല്‍
Tuesday, October 17, 2017 12:28 PM IST
തി​രൂ​ര്‍: വി​ദേ​ശ മ​ദ്യവി​ല്‍​പ്പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. ന​ന്ന​മ്പ്ര സ്വ​ദേ​ശി തി​രു​നി​ല​ത്ത് വീ​ട്ടി​ല്‍ ഹ​രി​ദാ​സാ​ണ് തെ​യ്യാ​ല​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 15 കു​പ്പി വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന് മു​മ്പ് വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യി റി​മാ​ന്‍​ഡ് ചെ​യ്ത ഹ​രി​ദാ​സ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

ദി​വ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ വീ​ണ്ടും മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. തി​രൂ​ര്‍ സ​ര്‍​ക്കി​ള്‍ സി​ഐ എ​ന്‍.​കെ.​ബോ​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍.​പ്ര​ദീ​പ്കു​മാ​ര്‍, പ്രി​വ​ന്റീ​സ് ഓ​ഫി​സ​ര്‍ കെ.​സു​ധീ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ബാ​ബു, രാ​ഗേ​ഷ്, ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹ​രി​ദാ​സി​നെ മ​ദ്യ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.
Loading...
Loading...