ആ​രോ​ഗ്യ സെ​മി​നാ​റും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും നാ​ളെ
Friday, October 20, 2017 1:17 PM IST
കോ​ണ​ത്തു​കു​ന്ന്: വ​ട്ടേ​ക്കാ​ട്ടു​ക​ര നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ സെ​മി​നാ​റും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും നാ​ളെ ന​ട​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ട്ടേ​ക്കാ​ട്ടു​ക​ര താ​ജൂ​ൽ ഫ​ലാ​ഹ് മ​ദ്ര​സാ ഹാ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 12 വ​രെ​യാ​ണ് ക്യാ​ന്പ്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കും. ലാ​ബ് സൗ​ക​ര്യ​വും ഒ​രു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9497318092, 9946414071.
Loading...