അ​ഴീ​ക്കോ​ട് മു​ന​ന്പം ജ​ങ്കാ​ർ സ​ർ​വീസ് : റി​ലേ നി​രാ​ഹാ​ര സ​മ​രം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്
Friday, October 20, 2017 1:18 PM IST
കൊ​ടു​ങ്ങ​ല്ല​ർ: അ​ഴീ​ക്കോ​ട് മു​ന​ന്പം ജ​ങ്കാ​ർ സ​ർ​വീസ് ഉ​ട​ൻ ആ​രം​ഭി​ക്കാ​ത്ത ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും എംഎ​ൽഎയുടേ​യും എംപി​യു​ടേ​യും അ​നാ​സ്ഥ​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് എ​റി​യാ​ട് അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റിക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന റി​ലേ നി​രാ​ഹാ​ര സ​മ​രം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. മൊ​യ്തു​വി​നും ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​യു. ര​ഘു​വി​നും അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് മ ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി.

പു​ത്ത​ൻ​പ​ള്ളി സെ​ന്‍റ​റി​ൽനി​ന്ന് തു​ട​ങ്ങി​യ പ്ര​ക​ട​നം ജെ​ട്ടി​യി​ൽ സ​മാ​പി​ച്ചു. പി.​കെ.​ച​ന്ദ്ര​ബാ​ബു, എ​ൻ.​എം. ഫൈ​സ​ൽ എ.​എം. നാ​സ​ർ, അ​ശോ​ക​ൻ ത​ല​ശേരി, പി.​ബി. ബ​നേ​ഷ്, എ.​എം. അ​ലി​ക്കു​ഞ്ഞി, സി.​എ. ഗു​ഹ​ൻ, കെ.​ആ​ർ. ബാ​ഹു​ലേ​യ​ൻ, ബൈ​ജു സു​രേ​ഷ്, ഷീ​ബ മു​ര​ളി, ഗീ​ത സ​തീ​ശ​ൻ, സി.​ബി. ജ​മാ​ൽ, ബാ​ഹു​ലേ​യ​ൻ ജ​ലീ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സ​മ​ര ഭ​ടന്മാ​ർ​ക്കൊ​പ്പം സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ പി.​പി. ജോ​ണ്‍, ക​ണ്‍​വീ​ന​ർ പി.​കെ. മു​ഹ​മ്മ​ദ്, പി.​എ.​ ക​രു​ണാ​ക​ര​ൻ, പി.എ. മ​നാഫ് തു​ട​ങ്ങി​യ​വ​ർ നി​ര​ന്ത​രം സ​മ​ര​പ്പ​ന്ത​ലി​ൽ നി​ല​യു​റ​പ്പി​ച്ചു​ണ്ട്.
Loading...