ബാ​ലി​കാ വ​ർ​ഷാ​ച​ര​ണ​വും സൈ​ക്കി​ൾ വി​ത​ര​ണ​വും
Friday, October 20, 2017 1:22 PM IST
ചാ​വ​ക്കാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ‘ബേ​ട്ടീ ബ​ചാവോ, ​ബേ​ട്ടീ പ​ഠാ​വോ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ​ത്ത​ല ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നും പ​ഠ​ന പ്രോ​ത്സാ​ഹ​ന​ത്തി​നു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൂ​ർ​വ വി​ദ്യാ​ർ​ഥി ഡോ. ​എ.​കെ.​നാ​സ​ർ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ന​ൽ​കു​ന്ന സൈ​ക്കി​ളു​ക​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ക്ബ​ർ വി​ത​ര​ണം ചെ​യ്തു. പിടി​എ വൈ​സ് പ്ര​സി​ഡ​ൻ​റ് പ്രി​യാ ബാ​ല​ൻ അ​ധ്യ​ക്ഷ​നായി. ഹെ​ഡ്മാ​സ്റ്റ​ർ കെ.​വി അ​നി​ൽ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ പി.​പി മ​റി​യ​ക്കു​ട്ടി, രാ​ജു, വി.​ആ​ർ പ്ര​സാ​ദ്, ദി​ലീ​പ്, അ​ലി ഫ​രീ​ദ്, പി.​വി അ​ബ്ദു, എ.​എ​സ് വി​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി, വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ, സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ, കാ​യി​ക​പ​രി​ശീ​ല​ന​ങ്ങ​ൾ, പ​ഠ​ന​യാ​ത്ര​ക​ൾ, എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.