പരിഭ്രാന്തി പരത്തി അ​റ​വ് പോ​ത്ത് ഇ​ട​ഞ്ഞോ​ടി
Friday, October 20, 2017 1:25 PM IST
ചാ​വ​ക്കാ​ട്: പേ​ര​ക​ത്ത് അ​റ​വ് പോ​ത്ത് ഇ​ട​ഞ്ഞോ​ടി മ​ധ്യ​വ​യ​സ്ക്ക​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ണി​ക്കൂ​റോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ പോ​ത്തി​നെ നാ​ട്ടു​കാ​ർ വ​ട​മെ​റി​ഞ്ഞ് പി​ടി​കൂ​ടി.
വാ​ഴ​പ്പി​ള്ളി സ്വ​ദേ​ശി സു​ലൈ​മാ​നാ​ണ് (50) പ​രി​ക്കു പ​റ്റി​യ​ത്. ഇ​ദ്ദേ​ഹ​ത്തെ ചാ​വ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

പേ​ര​കം മ​ല്ലാ​ട് അ​റ​വ് ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ല്ലാ​ട് ജം​ങ്ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. പോ​ത്ത് ഓ​ടു​ന്ന​ത് ക​ണ്ട് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പ​ടെ​യു​ള്ള നാ​ട്ടു​കാ​ർ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റോ​ളം പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കി​യ പോ​ത്ത് കു​ര​ഞ്ഞി​യൂ​ർ പാ​ട​ത്തേ​ക്ക് ഓ​ടി നി​ന്ന​പ്പോ​ൾ 6.15ഓ​ടെ നാ​ട്ടു​കാ​ർ വ​ടം എ​റി​ഞ്ഞാ​ണ് പി​ടി​കൂ​ടി​യ​ത്.
Loading...