ആ​റ​ങ്ങാ​ലി മ​ണ​പ്പു​റ​ത്ത് ഹൈ​മാ​സ്റ്റ് വി​ള​ക്ക് തെ​ളി​ഞ്ഞു
Friday, October 20, 2017 1:29 PM IST
കാ​ടു​കു​റ്റി:ആ​റ​ങ്ങാ​ലി മ​ണ​പ്പു​റ​ത്ത് ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന കാ​ടു​കു​റ്റി നി​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷം പൂ​വ​ണി​ഞ്ഞു. ബിഡി ദേ​വ​സി എംഎ​ൽഎ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി മ​ണ​പ്പു​റ​ത്ത് വി​ള​ക്ക് തെ​ളി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ ​ക​ണ്ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്വി​ച്ച് ഓ​ണ്‍​ക​ർ​മ്മം ബി.​ഡി. ദേ​വ​സി എം​എ​ൽഎ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ.​സു​മേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ഫ്രാ​ൻ​സീ​സ്, ബ്ലോ​ക്ക് അം​ഗം രാ​ജ​ഗോ​പാ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ആ​ർ. ഡേ​വീ​സ്, മോ​ളി തോ​മ​സ്, സി​ന്ധു ജ​യ​ൻ, ജി​നി ആ​ന്‍റ​ണി, കെ.​കെ. വി​ന​യ​ൻ, ശ്രീ​ദേ​വി നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.