മു​ത്തി​യു​ടെ സ​ന്നി​ധി​യി​ൽ ന​ന്ദിപ​റ​ഞ്ഞു ദ​ന്പ​തി​ക​ൾ
Friday, October 20, 2017 1:29 PM IST
കൊ​ര​ട്ടി: അ​ത്ഭു​ത​പ്ര​വ​ർ​ത്ത​ക​യാ​യ കൊ​ര​ട്ടി​മു​ത്തി​യു​ടെ മാ​ധ്യസ്ഥ​ത്താ​ൽ ല​ഭി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം ഇ​ന്ന​ലെ ന​ട​ന്നു. നൂ​റു​ക​ണ​ക്കി​നു മാ​താ​പി​താ​ക്ക​ളാ​ണു കു​രു​ന്നു​ക​ളു​മാ​യി മു​ത്തി​യു​ടെ ന​ട​യി​ൽവ​ന്ന് സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ഥിക്കുകയും ന​ന്ദി​പ്ര​കാ​ശി​പ്പി​ക്കുകയും ചെയ്തത്. ഇവർ മ​ക്ക​ളെ അ​ൾ​ത്താ​ര​ക്കു​മു​ന്നി​ൽ കി​ട​ത്തി പ്രാ​ർ​ഥിച്ച​തു ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​യി. സ​മ​ർ​പ്പ​ണ​പ്രാ​ർ​ഥനാ​ശു​ശ്രൂ​ഷ​ക​ൾ​ക്കു വി​കാ​രി ഫാ. ​മാ​ത്യു മ​ണ​വാ​ളൻ നേ​തൃ​ത്വം ന​ൽ​കി.

വൈ​കീ​ട്ട് നാലിനു ഫൊ​റോ​ന ത​ല​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ൾ പൂ​വ​ൻ​കു​ല​ക​ളു​മാ​യി ദേ​വാ​ല​യ​ത്തി​ലെ​ത്തി. "മു​ത്തി​ക്കൊ​രു കു​ല’ യെ​ന്ന രീ​തി​യി​ലാ​ണ് ഇ​ട​വ​ക​യി​ലെ ഭ​ക്ത​ജ​ന​ങ്ങ​ൾ നേ​ർ​ച്ച​ക്കാ​ഴ്ച​ക​ളു​മാ​യി വ​ന്ന​ത്. തു​ട​ർ​ന്ന് വൈ​കീ​ട്ട് ആറിനു ന​ട​ന്ന ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണ​ത്തി​നു ഫാ. ​ബൈ​ജു ക​ണ്ണ​ന്പി​ള​ളി നേ​തൃ​ത്വം ന​ൽ​കി. ഫാ. ​വി​ൻ​സെ​ന്‍റ് പ​ണി​ക്കാം​പ​റ​ന്പി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി​.
Loading...