ര​ക്ത​ദാ​ന ബോ​ധ​വ​ത്കര​ണ​വും ഗ്രൂ​പ്പ് നി​ർ​ണ​യ​വും സം​ഘ​ടി​പ്പി​ച്ചു
Saturday, October 21, 2017 12:08 PM IST
താ​മ​ര​ശേ​രി: ഹെ​ൽ​ത്ത് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ബ്ല​ഡ് ഡോ​ണേ​ർ​സ് ഫോ​റ​വും മ​ങ്ങാ​ട് ശാ​ഖാ മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യും ചേ​ർ​ന്ന് ര​ക്ത ഗ്രൂ​പ്പ് നി​ർ​ണയ​വും ര​ക്ത​ദാ​ന ബോ​ധ​വ​ത്കര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് മെ​ംബ​ർ അ​ജി​ത്ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ മ​ജീ​ദ്, സി.​പി. റ​ഷീ​ദ്, സ​റീ​ജ് കാ​ഞ്ഞി​ര, പി.​പി. ല​ത്തീ​ഫ്, എ. ​ഹൈ​ദ​ർ, പി.​പി. സ​ജീ​ർ, പി.​പി. ന​ഈം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.