നഗരത്തിലെ കടകളിൽ ആ​രോ​ഗ്യവി​ഭാ​ഗത്തിന്‍റെ പ​രി​ശോ​ധ​ന​; പ​ഴ​കി​യ ഭ​ക്ഷ്യവസ്തുക്കൾ പി​ടി​കൂ​ടി
Sunday, October 22, 2017 5:29 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ൽ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭക്ഷ്യപദാർഥങ്ങൾ ക​ണ്ടെ​ത്തി. ഹോ​ട്ട​ൽ , കൂ​ൾ​ബാ​ർ, ബീ​ഫ് സ്റ്റാ​ൾ, ചി​ക്ക​ൻ സ്റ്റാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൂ​ൾ ബാ​റു​ക​ളി​ൽ നി​ന്നും പ​ഴ​കി​യ ജൂ​സും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത പ​ഴ​ങ്ങ​ളും ക​ണ്ടെത്തി. കൂ​ൾ ബാ​റു​ക​ളി​ലെ ഫ്രീ​സ​റു​ക​ൾ വൃ​ത്തി ഹീ​ന​മാ​യ നിലയിലായിരുന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ പാ​യ്ക്ക​റ്റു​ക​ൾ മി​ക്ക കൂ​ൾ ബാ​റു​ക​ളി​ലും ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.

ഹോ​ട്ട​ലു​ക​ളി​ൽ മാം​സം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണെ​ന്നും ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കുന്നതായും ക​ണ്ടെ​ത്തി. മാം​സം പ്ര​ദ​ർ​ശി​പ്പി​ച്ച് വി​ല്പ​ന ന​ട​ത്ത​രു​തെ​ന്ന കോ​ട​തി വി​ധി കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും വി​ല്പ​ന. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ലൈ​സ​ൻ​സി​ല്ലാ​ത്ത എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു പൂ​ട്ടു​മെ​ന്നും പരിശോധനയക്കു നേതൃത്വം നൽകിയ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ ​ആ​ർ.​എ​സ്. ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു. പ​ല​യി​ട​ത്തും ഹോട്ടലുകളിലെ മ​ലി​ന ജ​ലം പൊ​തുഓടയിലേക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​യും കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ മതിയായ മ​ലി​ന​ജ​ല സം​സ്ക​ര​ണ സം​വി​ധാ​നം ഇ​ല്ലെന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾക്ക് ഒ​രു മാ​സ​ത്തി​ന​കം സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താനാവശ്യപ്പെട്ട് നോ​ട്ടീ​സ് ന​ല്കി.

വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന​തു​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ഹെ​ൽ​ത്ത് ഫി​റ്റ്ന​സ് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണ​മെ​ന്നും ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ. അ​റി​യി​ച്ചു​. ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ പി. ​ശി​വ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ വി.​ജി. കി​ര​ണ്‍, വി.​കെ. മ​ജീ​ദ്, സ്റ്റീ​ഫ​ൻ, കെ. ​ബൈ​ജു എ​ന്നി​വ​രും വെ​റ്ററിനറി സ​ർ​ജ​ൻ ഡോ. ​ശ്രീ​ഷ്മ​തുടങ്ങിയവർ പരിശോധക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Loading...