ക​രി​ങ്ങോ​ൾ​ച്ചി​റ പാ​ലം നി​ർ​മാണം ഏ​പ്രി​ൽ 30ന​കം പൂ​ർ​ത്തി​യാ​ക്കും
Monday, October 23, 2017 12:07 PM IST
മാ​ള: ക​രി​ങ്ങോ​ൾ​ച്ചി​റ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​പ്രി​ൽ 30ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​ന്ന​ലെ പു​ത്ത​ൻ​ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗ​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. നി​ല​വി​ലു​ള്ള ക​രാ​റി​ന്‍റെ കാ​ലാ​വു​ധി 30ന് ​തീ​രു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എംഎ​ൽഎ, പു​ത്ത​ൻ​ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ് വി.​എ. ന​ദീ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, സൂ​പ്ര​ണ്ടിം​ഗ് എ​ഞ്ചി​നീ​ർ ബ​ൽ​ദേ​വ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ സു​ജ, ക​രാ​റു​കാ​ര​ൻ ശ്യാം ​എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

നി​ല​വി​ലു​ള്ള ക​രാ​റു​കാ​ര​ന്‍റെ കാ​ലാ​വു​ധി ക​ഴി​യു​മെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ടുത​ന്നെ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണു ധാ​ര​ണ. ഇ​തി​നു​ള്ള സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ പിഡ​ബ്ല്യുഡി പൂ​ർ​ത്തീ​ക​രി​ക്കും.
Loading...